ജയസൂര്യ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പിടിയിൽ
കരുനാഗപ്പള്ളി: 1.5 ഗ്രാം എം.ഡി.എം.എ യുമായി യുവാവ്പിടിയിൽ. വലിയകുളങ്ങര പണ്ടാരേത്ത് വീട്ടിൽ ജയേഷ് എന്ന ജയസൂര്യ (18) ആണ് എക്സൈസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറിന്റെ നിർദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും പുത്തൻതെരുവ് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് സ്കൂട്ടറിൽ മയക്കുമരുന്നുമായി വന്ന പ്രതിയെ പിടികൂടിയത്. പ്രിവന്റിവ് ഓഫിസർ എ. അജിത്കുമാർ, ബി. ശ്രീകുമാർ, എസ്. അൻഷാദ്, എസ്. സഫേഴ്സൺ, ആർ. അഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.