മഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 18 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവെച്ച കേസിൽ പയ്യനാട് സ്വദേശിയെ മഞ്ചേരി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. നെല്ലിക്കുത്ത് കുന്നത്ത്പള്ളി വീട്ടിൽ രാജുവാണ് (42) മുണ്ടുപറമ്പ് ചർച്ചിന് സമീപത്തുനിന്ന് അറസ്റ്റിലായത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇയാൾക്കെതിരെ മുമ്പും സമാന കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രദേശത്തെ ജാഗ്രതസമിതി പ്രവർത്തകരുടെ നിർദേശങ്ങൾ അവഗണിച്ച ഇയാളെ ഒരാഴ്ചയായി സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നിർദേശപ്രകാരം നിരീക്ഷിച്ചു വരുകയായിരുന്നു.
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ആർ.പി. സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ഹരീഷ് ബാബു, എം. വിനിൽകുമാർ, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.