വിദ്വേഷമുണ്ടാക്കുന്ന വാട്സപ്പ് സന്ദേശത്തിനെതിരെ കേസെടുത്തു; ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ അയൽക്കൂട്ടത്തിൻ്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ വർഗ്ഗീയതയും, ചേരിതിരിവും, വിദ്വേഷവും വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചതിനെതിരായ പരാതിയിൽ  പൊലീസ് കേസെടുത്തു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് വിഷയം സംബന്ധിച്ച പരാതി പൊലീസിന് ലഭിച്ചത്. കേരള മഹിളാസംഘം  ലോകമലേശ്വരം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ബി ഷൈല നൽകിയ  പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിതിരിക്കുന്നത്.  നഗരസഭയിലെ ആറാം വാർഡിലെ മാനസം അയൽക്കൂട്ടത്തിൻ്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വർഗ്ഗീയ രീതിയിലുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. 

ഹിന്ദുക്കളുടെ കടകളിൽ നിന്ന്​ മാത്രം സാധനങ്ങൾ വാങ്ങുക തുടങ്ങിയ 25 നിർദ്ദേശങ്ങളടങ്ങിയതായിരുന്നു വാട്​സ്​ആപ്പ് സന്ദേശം. വിദ്വേഷ പോസ്റ്റിന് പിന്നിൽ ഒരു റിട്ട. അധ്യാപികയാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. 16 അംഗങ്ങളാണ് മാനസ അയൽക്കൂട്ടം ഗ്രൂപ്പിലുള്ളത്.  വാട്ട്സ്ആപ്പ്​ ഗ്രൂപ്പിനുള്ളിൽ നിന്ന് തന്നെയാണ് വർഗ്ഗീയ പോസ്റ്റ് പുറത്തു വന്നത്. ഇത് സംബന്ധിച്ച് പരാതിക്കാരിയുടെ  മൊഴിയെടുത്താണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Tags:    
News Summary - Case filed against hateful WhatsApp message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.