കാഞ്ഞങ്ങാട്: പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് കാറിലും ബൈക്കിലുമെത്തിയ സംഘം 18 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു.പരാതിയിൽ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഹോസ്ദുർഗ് ബദരിയ നഗറിലെ പി. ഷിഹാനെയാണ് ആക്രമിച്ചത്. മുസമ്മിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. ബൈക്കിൽ വന്നവർ യുവാവിനെ കയറ്റിക്കൊണ്ട് പോയി കല്ലൂരാവി മുണ്ടത്തോട് വെച്ച് തലക്കും മുഖത്തും അടിക്കുകയായിരുന്നു.
ഈ സമയം കാറിലെത്തിയ മറ്റൊരാൾ തട്ടികൊണ്ടുപോയി മീനാപ്പീസ് കടപ്പുറത്തെത്തിച്ച് വടി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു. നാട്ടിൽ പിരിവ് നടത്തിയതായി ആരോപിച്ചായിരുന്നു അക്രമമെന്നും പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.