സൂരജ് സോമൻ
അടൂർ: കായംകുളം പത്തനാപുരം സംസ്ഥാന പാതയിൽ കാർ യാത്രക്കാരെ കഴുത്തിൽ കത്തിെവച്ച് പണവും മൊബൈലും കവർച്ച ചെയ്ത ഇരുവർ സംഘത്തിൽ ഒരാൾ അസെ്റ്റിൽ. കൊടുമൺ ഇടത്തിട്ട മണിമന്ദിരത്തിൽ സൂരജ് സോമനാണ് (31) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് മരുതിമൂട് ജങ്ക്ഷന് സമീപത്തായിരുന്നു സംഭവം.
പുനലൂരിൽ ആക്സിസ് ബാങ്ക് മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ചവറ മുകുന്ദപുരം മടപ്പള്ളി പൗർണമിയിൽ ശൈലേഷ് ചന്ദ്രെൻറ കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തിയാണ് പണവും മൊബൈൽ ഫോണും കവർന്നത്. ഇയാളുടെ കഴുത്തിൽ കിടന്ന ഐ.ഡി കാർഡ് വലിച്ച് പൊട്ടിക്കുകയും ചെയ്തു. ശൈലേഷ് ചന്ദ്രെൻറ കാറിന് കുറുകെ ഒരാൾ ചാടുന്നതുകണ്ട് കാർ പെട്ടന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ കാർ തെന്നിമാറി റോഡിെൻറ ഇടതുവശത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ചു. ഈ സമയം കാറിെൻറ ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയ ശൈലേഷ് ചന്ദ്രെൻറ പേഴ്സിലുണ്ടായിരുന്ന 4800 രൂപയും 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ചു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ സൂരജ് സോമനെ വളഞ്ഞ് പിടികൂടി പൊലീസിൽ ഏൽപിച്ചു. ഒപ്പം ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.
സംഭവം നടന്ന സമയം മുതൽ അടൂർ സി.ഐ ടി.ഡി. പ്രജീഷിെൻറ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഓടിപ്പോയ രണ്ടാമനെ പിടികൂടാനായില്ല. ഇയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. വാഹനം നിർത്താൻവേണ്ടി കവർച്ചക്കാർ മനഃപൂർവം വാഹനത്തിന് കുറുകെ ചാടുകയും വാഹനം ഇടിച്ച് നിൽക്കുമ്പോൾ അമ്പരന്ന് നിൽക്കുന്ന യാത്രികനെ വേഗം കീഴ്പ്പെടുത്തി പണം തട്ടുകയുമായിരുന്നു ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.