കഞ്ചാവ് വിൽപന: കൊലക്കേസ് പ്രതി അടക്കം നാലു പേർ അറസ്റ്റിൽ; പിടിയിലായവരിൽ പശ്ചിമ ബംഗാൾ സ്വദേശിയും

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കൊലക്കേസ് പ്രതി അടക്കം നാലു പേർ അറസ്റ്റിൽ. തൃശ്ശൂർ, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്.

കായംകുളം റെയിൽവേ സ്റ്റേഷനിൽ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അമിത് മണ്ടൽ (27) ആണ് അറസ്റ്റിലായത്. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. മുഹമ്മദ്‌ മുസ്തഫയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അബ്ദുൾ ഷുക്കൂർ, പ്രിവന്‍റീവ് ഓഫിസർ (ഗ്രേഡ്) ബിജു. എൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ വി, ദീപു ജി, രംജിത്ത്, നന്ദഗോപാൽ ജി, വനിത സിവിൽ എക്സൈസ് ഓഫിസർ സവിതാരാജൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

തൃശ്ശൂർ നഗരത്തിൽ കഞ്ചാവ് വിൽപന നടത്തിവന്ന രണ്ട് പേരെ തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും തൃശൂർ എക്‌സൈസ് നർകോട്ടിക് സ്‌ക്വാഡും ചേർന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്‌, മുൻ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കൽ സ്വദേശി നിഖിൽ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ റോയ് ജോസഫ്, ഐ.ബി എക്സൈസ് ഇൻസ്‌പെക്ടർ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ വി.എം. ജബ്ബാർ, എം.ആർ. നെൽസൻ, കെ.എൻ. സുരേഷ്, സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ കെ.കെ. വത്സൻ, ടി.കെ. കണ്ണൻ, പ്രിവന്റീവ് ഓഫിസർ(ഗ്രേഡ്) വി.എസ്. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ അഫ്സൽ, വനിത സിവിൽ എക്സൈസ് ഓഫിസർ നിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ചാലക്കുടി മുഞ്ഞേലിയിൽ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി.യുവും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷാജി പി.പി, അനിൽകുമാർ കെ.എം, ജെയ്സൻ ജോസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രാകേഷ്, ജെയിൻ മാത്യു, വനിത സിവിൽ എക്‌സൈസ് ഓഫിസർ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Cannabis sale: Four people, including murder suspect, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.