പിടിയിലായ പ്രതികൾ
കൊല്ലങ്കോട്: ചില്ലറ വിൽപനക്ക് കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊളത്തൂർ സ്വദേശി അബ്ദുൽ കരീം (48), പുതുനഗരം സ്വദേശി ഷംസുദ്ദീൻ (46) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി കൊല്ലങ്കോട് ബസ്സ്റ്റാൻഡ് റോഡിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും കൊല്ലങ്കോട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ പ്രതികൾ വലയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്നു ലക്ഷം രൂപയോളം വില വരും. കൊല്ലങ്കോട്, നെന്മാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ കച്ചവടം നടത്തുന്നവർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് സബ് ഇൻസ്പെക്ടർ കെ. ഷാഹുൽ പറഞ്ഞു. ഇരു പ്രതികളും മുമ്പ് സമാന കേസിൽ പിടിക്കപ്പെട്ടവരാണ്.
അബ്ദുൽ കരീമിന് പാലക്കാട് സൗത്ത്, നോർത്ത്, കൊഴിഞ്ഞാമ്പാറ, മലപ്പുറം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഷംസുദ്ദീന് പുതുനഗരം പൊലീസ് സ്റ്റേഷനിനും കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജറാക്കി.
ഗ്രേഡ് എസ്.ഐമാരായ ഉണ്ണി മുഹമ്മദ്, എസ്.സി.പി.ഒ മോഹൻ ദാസ്, സി.പി.ഒമാരായ ജിജോ, ലൈജു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, കെ. അഹമ്മദ് കബീർ, ആർ. രാജീദ്, എസ്. സമീർ എന്നിവരും കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.