പ്രതീകാത്മക ചിത്രം

വിവാഹ ഘോഷയാത്രയിൽ പാട്ട് വെച്ചു; ദലിത് വരനും വധുവിനും നേരെ ആക്രമണം

മീററ്റ്: വിവാഹ ഘോഷയാത്രയിൽ പാട്ട് വെച്ചതിന്‍റെ പേരിൽ ദലിത് വരനും വധുവിനും നേരെ ആക്രമണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

വിവാഹ ആഘോഷത്തിനിടെ പത്തോളം പേർ ചേർന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വരനും വധുവും ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വിവാഹാഘോഷങ്ങളിൽ പാട്ട് വെക്കാനുള്ള അവകാശം ഉയർന്ന ജാതിക്കാർക്ക് മാത്രമാണെന്ന് പറഞ്ഞായിരുന്നു ആക്രമണം.

വിവാഹ സംഘത്തിന്‍റെയടുത്ത് നിന്നും രണ്ട് മോതിരc, ഒരു സ്വർണ ബ്രേസ്ലെറ്റ്, രണ്ട് ലക്ഷം രൂപ എന്നിവയും അക്രമികൾ അപഹരിച്ചതായി പരാതിയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടുന്നതിനായുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Bridegroom among 3 Dalits injured in ‘attack’ by upper-caste men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.