ചെക്ക്പോസ്​റ്റിൽ മിന്നൽ പരിശോധനക്കെത്തിയ വിജിലൻസിനും കൈക്കൂലി!

നിലമ്പൂർ: വഴിക്കടവ് അതിർത്തിയിലെ മോട്ടോർവാഹന ചെക്ക്പോസ്​റ്റിൽ മിന്നൽ പരിശോധനക്കെത്തിയ മലപ്പുറം വിജിലൻസ് സംഘത്തിനും ചരക്ക് വാഹനങ്ങളിലെ ജീവനക്കാരുടെ വക കൈക്കൂലി പണം. രേഖകൾക്കൊപ്പം ഒളിപ്പിച്ചാണ് വാഹനങ്ങളിലെ ജീവനക്കാർ കൗണ്ടറിൽ ഇരിപ്പുറപ്പിച്ച വിജിലൻസിന് പണം നൽകി തുടങ്ങിയത്​. തിങ്കളാഴ്ച രാത്രി എ​ട്ടോടെയാണ് ഇൻസ്പെക്ടർ പി. ജ‍്യോതീന്ദ്രകുമാറി‍െൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം ചെക്ക്പോസ്​റ്റിൽ എത്തിയത്. എട്ടരയാകുന്നതിന് മുമ്പ് 11 ചരക്ക് വാഹനങ്ങളാണ് ചുരം ഇറങ്ങിയെത്തിയെത്.

വിജിലൻസ് സംഘമാണെന്ന് അറിയാതെ രേഖകളുടെ മറപ്പറ്റി 50, 100 രൂപ പ്രകാരമാണ് കൗണ്ടറിൽ സ്ഥാനം പിടിച്ച വിജിലൻസിന് നൽകി വന്നത്. ചെക്ക്പോസ്​റ്റിലുള്ളത് വിജിലൻസ് സംഘമാണെന്ന് സൂചന ലഭിച്ചതോടെ വാഹന ഉടമകൾ പരസ്പരം വിവരം കൈമാറി. ഇതോടെ പണലഭ‍്യത കുറഞ്ഞു.

ചെക്ക്പോസ്​റ്റിൽ കൈക്കൂലി പണം കൈപ്പറ്റുന്നുണ്ടെന്നതിന് തെളിവാണിതെന്നും റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഇൻസ്പെക്ടർ ജ‍്യോതീന്ദ്രകുമാർ പറഞ്ഞു. ചെക്ക്പോസ്​റ്റിൽ അടുത്തിടെയും വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അന്നും ക്രമക്കേട് കണ്ടെത്തിയിരുന്നു. വിജിലൻസ് എസ്.ഐ പി. മോഹൻദാസ്, എ.എസ്.ഐ പി.ടി. ഹനീഫ, കെ. സന്തോഷ്കുമാർ, ഗസറ്റഡ് റാങ്ക് ഉദ‍്യോഗസ്ഥനായ ചാലിയാർ കൃഷി ഓഫിസർ ഉമ്മർകോയ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Bribe for vigilance at check post!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.