സ്വകാര്യ സെൽഫി ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം; 17കാരൻ അറസ്റ്റിൽ

മുംബൈ: സെൽഫി ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. പെൺകുട്ടിയും ആൺകുട്ടിയും നേരത്തേ പരിചയമുള്ളവരാണ്. ഒക്ടോബർ 10ന് പെൺകുട്ടിയു​ടെ ജൻമദിനത്തോടനുബന്ധിച്ച് ഇരുവരും ചുംബിക്കുന്ന സെൽഫിയെടുത്തിരുന്നു. ഈ ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അന്നുമുതൽ നവംബർ 26വരെ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു 17കാരനെന്ന് പൊലീസ് പറഞ്ഞു.

തനിക്കൊപ്പം പുറത്തുപോകണമെന്നാവശ്യപ്പെട്ട് കോളജിലെത്തിയപ്പോൾ വിസമ്മതിച്ചതിനെ തുടർന്ന് ആൺകുട്ടി പെൺകുട്ടിയെ മർദ്ദിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നടന്ന കാര്യങ്ങൾ പെൺകുട്ടിയുടെ സുഹൃത്ത് മാതാപിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പൊലീസിൽ പരാതി നൽകിയത്. ആൺകുട്ടിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡോങ്ക്രി കറക്ഷനൽ സെന്ററിലേക്ക് മാറ്റി. 

Tags:    
News Summary - Boy rapes girl by threatening to circulate their kiss selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.