മധ‍്യപ്രദേശിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ; രണ്ടാനച്ഛന്‍ അറസ്റ്റിൽ

ഗ്വാളിയാർ: മധ‍്യപ്രദേശിലെ സിരോലിൽ കാണാതായ 12 കാരിയുടെ മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ കണ്ടത്തി. ദിണ്ടിലെ സിന്ധ് നദീ പരിസരത്ത് നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടി ജീവനൊടുക്കിയെന്നും നാണക്കേടുമൂലം മൃതദേഹം നദിയിൽ തള്ളുകയായിരുന്നവെന്നും പിതാവ് മൊഴി നൽകി. കുട്ടി മരിച്ച വിവരം പുറം ലോകമറിയാതിരിക്കാന്‍ ഇയാൾ ഭാര്യയെയും കുട്ടിയുടെ സഹോദരങ്ങളെ‍യും ഭീഷണിപ്പെടുത്തിയതായാണ് വിവരം.

ഈ മാസം 25 ന് കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ ഭൂരിഭാഗവും നശിച്ച നിലയിലായിരുന്നു. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും കൊലപാതകം മറച്ചുവെക്കാന്‍ വേണ്ടി പ്രതി രംഗങ്ങൾ ആസൂത്രിതമായി നടത്തിയതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്. നിലവിൽ പ്രതിയെയും കുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്തുവരികാണ്.

Tags:    
News Summary - Body of 12-year-old girl, partially eaten by crocodiles, found in Madhya Pradesh; stepfather arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.