മുത്തങ്ങയിൽ കുഴൽപണം പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വ്യാഴാഴ്ച രണ്ടുതവണ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. 13 ലക്ഷം രൂപയുമായി കർണാടക മാണ്ട്യ സ്വദേശികളായ ദീപക് കുമാർ (37), ബസവ രാജു (45), ബി.ബി. രവി (45) എന്നിവർ കസ്റ്റഡിയിലായി.

ഇവർ സഞ്ചരിച്ച മാരുതി വാഗണർ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഒമ്പത് ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശി പി. സബീർ (43), കണ്ണൂർ സ്വദേശി എ. നൗഷാദ് എന്നിവരേയും കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാർ തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫിസർ കെ.വി. വിജയകുമാർ, എം.ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ് കുട്ടി, നിഷാദ്, സിത്താര, അനിത എന്നിവരാണ് വാഹന പരിശോധനയിൽ പങ്കെടുത്തത്.

Tags:    
News Summary - black money was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.