Posted On
date_range Updated On
date_range കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ ഫോർച്യൂണർ കാറും താർ ജീപ്പും തീയിട്ട് നശിപ്പിച്ചു
ബംഗളൂരു: കർണാടക ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയുടെ കാറും ജീപ്പും അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.
ബൊമ്മനഹള്ളി ബി.ജെ.പി എം.എൽ.എയാണ് സതീഷ് റെഡ്ഡി. രാത്രി 1.25ഓടെയെത്തി കാറിന് തീവെച്ചശേഷം 1.28ഓടെ അക്രമിസംഘം സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
റെഡ്ഡിയുടെ ഫോർച്യൂണർ കാറും മഹീന്ദ്രയുടെ താർ ജീപ്പുമാണ് തീയിട്ട് നശിപ്പിച്ചവ. രാത്രി ഒന്നരതോടെ വാഹനങ്ങളുടെ ബാറ്ററി പൊട്ടിത്തെറിച്ചതിന്‍റെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് നോക്കുേമ്പാൾ കാറും ജീപ്പും കത്തുകയായിരുന്നു. തുടർന്ന് വാച്ച്മാനും പൊലീസുകാരും താനും ചേർന്ന് തീയണക്കുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കേസ് അേന്വഷിക്കാൻ പൊലീസിന്‍റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.