ബി.ജെ.പി നേതാവ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ബി.ജെ.പി നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി. സോം രാജ് എന്നയാളാണ് മരിച്ചത്. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗർ മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പാണ് സോം രാജിനെ കാണാതായത്. കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - BJP leader hanged from tree; The family called it murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.