Posted On
date_range Updated On
date_range ബിഹാറികളായ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്നു ട്വീറ്റ്; ബി.ജെ.പി നേതാവിനെതിരെ കേസ്
ന്യൂഡൽഹി: ഹിന്ദി സംസാരിച്ചതിന് ബിഹാറിൽ നിന്നുള്ള തിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയതിന് യു.പിയിലെ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശ് ബി.ജെ.പി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെയാണ് കേസ്.
ഹിന്ദി സംസാരിച്ചതിന് ബിഹാറിൽനിന്നുള്ള 12 അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടിൽ തൂക്കിലേറ്റിയെന്നായിരുന്നു ഉമാറാവു ട്വീറ്റ് ചെയ്തത്.
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒപ്പം നിൽക്കുന്ന ഫോട്ടോ കൂടി ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്. കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങൾ നടക്കുമ്പോഴും ബിഹാർ നേതാവ് സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വിവാദമായതോടെ പിന്നീട് ട്വീറ്റ് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.