Posted On
date_range Updated On
date_range മൈസൂരുവിൽ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
ബംഗളൂരു: മൈസൂരു നഗരത്തിൽ ബൈക്ക് മോഷണം പതിവാക്കിയ രണ്ടുപേരെ വി.വി പുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് നാലു ബൈക്കുകൾ കണ്ടെടുത്തു. വി.വി പുരം, ഹെബ്ബാൾ, ദേവരാജ്, മെത്തഗള്ളി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസുകൾക്ക് ഇതോടെ തുമ്പായതായി പൊലീസ് പറഞ്ഞു. പൊലീസ് ഇവരെ പിന്തുടർന്ന് യാദവഗിരി റെയിൽവേ ട്രാക്കിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. ഡി.സി.പി എം.എസ്. ഗീത പ്രസന്ന, എ.സി.പി എം. ശിവശങ്കർ, വി.വി പുരം ഇൻസ്പെക്ടർ എം. മോഹൻ കുമാർ, എ.എസ്.ഐ നാഗരാജ് നായ്ക് തുടങ്ങിയവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.