യദുകൃഷ്ണൻ
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
പറവൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാവ് പൊലീസ് പിടിയിൽ. ചിറ്റാറ്റുകര പൂയപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണനെയാണ് (ഉണ്ണിക്കുട്ടൻ -24 ) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ച സബ് ഇൻസ്പെക്ടർ പി.വി. രാജേഷിെൻറ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ചേരാനല്ലൂർ ഭാഗത്തുനിന്നാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എറണാകുളം സെൻട്രൽ, ആലുവ, പറവൂർ, മുനമ്പം വടക്കേക്കര സ്േറ്റഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.