പാർട്ടിക്കിടെ റീൽ ചീത്രീകരണം; ബംഗളൂരുവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയിൽ നിന്ന് യുവതി വീണു മരിച്ചു

ബംഗളൂരു: ബെംഗളൂരുവിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയ യുവതി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13ാം നിലയിൽ നിന്ന് വീണു മരിച്ചു. ലിഫ്റ്റ് സ്ഥാപിക്കാനിരുന്ന സ്ഥലത്താണ് സ്ത്രീ വീണത്.

ബുധനാഴ്ച രാത്രി ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് യുവതി പോയിരുന്നതായി പൊലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ് ഈ കെട്ടിടം.

റീൽ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് മറ്റുള്ളവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ മരിച്ച യുവതിയുടെ ഫോണിൽ നിന്ന് അത്തരം ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Bengaluru woman falls from 13th floor of Under construction Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.