ബംഗലൂരു: കബാബിന് രുചിയില്ലെന്ന് ആരോപിച്ച് ഭാര്യയെ കുത്തിപരിക്കേൽപ്പിച്ചയാൾ ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ ബന്നാർഘട്ട റോഡിലെ അരേകെരെയിലാണ് സംഭവം. കുടക് സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൊമ്മനഹള്ളിയിലെ വ്യത്യസ്ത വസ്ത്രനിർമാണ ശാലകളിലെ ജോലിക്കാരായിരുന്നു സുരേഷും ഭാര്യ ശാലിനിയും. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സുരേഷ് ഭാര്യയോട് കബാബ് ഉണ്ടാക്കാൻ ആവശ്യപ്പെടുകയും ഉണ്ടാക്കി നൽകിപ്പോൾ നന്നായി വെന്തില്ലെന്ന് പരാതിപ്പെടുകയും ചെയ്തു.
തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ സുരേഷ് ഭാര്യയായ ശാലിനിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ശാലിനിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽ വാസികൾ അവരെ ആശുപത്രിയിൽ പ്രവേശിച്ചു.
പൊലീസ് നടത്തിയ തെരച്ചിലിൽ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട സുരേഷിനെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.