പുനലൂർ: ആര്യങ്കാവ് വഴി ബസിൽ കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. പശ്ചിമബംഗാൾ മുർശിദാബാദ് ജില്ലയിൽ പൊള്ളഗിരി സ്വദേശി തപൻ കുമാർ മണ്ടൽ ( 38) ആണ് പിടിയിലായത്. തെങ്കാശി- കായംകുളം കെ.എസ്.ആർ.ടി.സി ബസിൽ ബുധനാഴ്ച രാവിലെ 11 ഓടെയാണ് ഇയാൾ ആര്യങ്കാവിൽ എത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റ് അധികൃതർ ബസിൽ പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. ഓരോ കിലോ വീതം തൂക്കമുള്ള എട്ട് പൊതികളിലാക്കിയാണ് രണ്ട് ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒഡീഷ ഭുവനേശ്വറിൽ നിന്നും വാങ്ങിയതാണ്.
ഭുവനേശ്വറിൽ നിന്നും തിരുനെൽവേലിവരെ ട്രെയിനിലും തുടർന്ന് ബസിൽ തെങ്കാശിയിലും എത്തി. അവിടെ നിന്നും കെ.എസ്.ആർ.ടി.സിയുടെ കായംകുളം ബസിൽ വരികയായിരുന്നു. എറണാകുളം ഇടപ്പള്ളിയിലേക്ക് പോകാനാണ് എത്തിയത്. ഇടപ്പള്ളി എത്തുമ്പോൾ മുൻപരിചയമുള്ളവർ എത്തി കഞ്ചാവ് ഏറ്റുവാങ്ങുമെന്ന് യുവാവ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി.
സി.ഐ എം. ഷമീർ, ഇൻസ്പെക്ടർ പി. ഗോഗുൽലാൽ, അസി. ഇൻസ്പെക്ടർ എസ്. അനിൽകുമാർ, പ്രിവൻറീവ് ഓഫീസർ പി.വി.ഹരികൃഷ്ണൻ, സി.പി.ഓമാരായ ശ്യം ദാസ്, ശ്യം കുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.