പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ബംഗാൾ സ്വദേശിനിയായ 14 കാരിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ വെസ്റ്റ് ബംഗാൾ സ്വദേശിനിയായ 14 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അന്തർസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22)എന്നിവരാണ് അറസ്റ്റിലായത്.
കുറ്റൂരിൽ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. മാതാവും പിതാവും ജോലിക്ക് പോയ സമയത്ത് വീട്ടിൽ കയറിയാണ് രണ്ട് കുട്ടികളിൽ ഒരാളെ ഉപദ്രവിച്ചത്. ഇവരിൽ നിന്ന് കുതറി മാറി കുട്ടികൾ വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയവർ പ്രതികളെ മുറിയിലിട്ട് പൂട്ടി. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.