ഭാര്യക്ക് മർദനം; യുവാവ് അറസ്റ്റിൽ

കുമളി: ഭാര്യയെ ചവിട്ടിപ്പരിക്കേൽപിച്ചെന്ന പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചക്കുപ്പള്ളം കോളനിയിൽ, ശരവണനെയാണ് (27) കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്ന് ഈ മാസം ആദ്യമാണ് ഭാര്യ സുമതിയെ (27) വയറ്റിൽ ചവിട്ടി ശരവണൻ പരിക്കേൽപിച്ചത്.

അവശനിലയിലായ സുമതിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സുമതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Tags:    
News Summary - beat wife; youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.