വിദ്യാർഥിനികൾക്ക് അശ്ലീല വിഡിയോ അ‍യച്ച ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ

മുംബൈ: കോളജ് വിദ്യാർഥിനികൾക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയച്ച ബാങ്ക് ഉദ്യോഗസ്ഥനെ അന്ധേരി പൊലീസ് അറസ്റ്റ് ചെയ്തു. ഐറോളിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ രവി ദണ്ഡുവാണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ വാട്സ്ആപ്പ് വിവരങ്ങൾ ഹാക്ക് ചെയ്താണ് ഇയാൾ വിഡിയോ അയച്ചത്. യൂട്യൂബ് വഴിയാണ് ഹാക്ക് ചെയ്യാൻ പഠിച്ചതെന്ന് പൊലീസ് അറിയിച്ചു.

അശ്ലീല സന്ദേശങ്ങളും വീഡിയോകളും ലഭിച്ചതിനെത്തുടർന്ന് ഫെബ്രുവരിയിൽ ഒരു കോളജ് വിദ്യാർത്ഥിനി പരാതിയുമായി അന്ധേരി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് അസി. ഇൻസ്പെക്ടർ ദിഗംബർ പഗറിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും കോൾ ഡാറ്റ രേഖകളുടെയും ഐ.പി വിലാസത്തിന്റെയും സഹായത്തോടെ ചൊവ്വാഴ്ച ധാരാവിയിൽ നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്ന് 12ലധികം സിം കാർഡുകളും ഏഴ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ലോക്ഡൗൺ സമയത്ത് റോഡരികിൽ നിന്നും ലഭിച്ച സിം കാർഡ് ഉപയോഗിച്ച് വാട്സ് ആപ്പ് എടുത്ത പ്രതി വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് യൂട്യൂബിൽ നിന്ന് പഠിക്കുകയായിരുന്നു. തുടർന്ന് കോളജ് പ്രഫസറെന്ന് നടിച്ച് പെൺകുട്ടിയുമായി ഒ.ടി.പി പങ്കിടുകയും പെൺകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തു. ഇതുപയോഗിച്ച് നിരവധി പെൺകുട്ടികൾക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Bank staffer held for sending obscene videos to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.