Posted On
date_range Updated On
date_range പ്രതിയെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു
കോട്ടയം: നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിയെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. നിതിൻ ചന്ദ്രനെയാണ് (27) പിടികൂടിയത്.കുറിച്ചി പുത്തൻകോളനിയിൽ യുവതിയെ വീടുകയറി ആക്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലാകുകയും തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ജാമ്യകാലയളവിൽ വീണ്ടും കുറിച്ചി മലകുന്നം ഭാഗത്തുവെച്ച് യുവാവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമുണ്ടായി.ചിങ്ങവനം എസ്.എച്ച്.ഒ ടി. ആർ. ജിജു വിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.