ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു; യു.പിയിൽ വ്യാജ ഡോക്ടർക്കെതിരെ കേസ്

ലഖ്നോ: യു.പിയിൽ ശസ്ത്രക്രിയക്കിടെ രണ്ടരവയസുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തു. വ്യാജ ഡോക്ടറായ തിലക് സിങ് ആണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയക്കു ശേഷം അമിത രക്തസ്രാവം മൂലം കുട്ടി മരിക്കുകയായിരുന്നു. എന്നാൽ കുട്ടി മരിച്ച വിവരം സിങ് കുടുംബത്തെ അറിയിച്ചിരുന്നില്ല. ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തിലക് സിങ്ങിനെതിരെ കേസെടുത്തതായി ചീഫ് മെഡിക്കൽ ഓഫിസർ ഉമേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. ശസ്ത്രക്രിയ നടന്ന ആശുപത്രിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Baby dies after surgery in UP, case filed against fake doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.