എം. റിയാസ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി ഓട്ടോഡ്രൈവർ പിടിയിൽ
ഇരിക്കൂർ: മാരക ലഹരി മരുന്നുമായി സിദ്ദീഖ് നഗറിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. പെരുവളത്തുപറമ്പിലെ എം. റിയാസിനെയാണ് (29) ഇരിക്കൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്ന് 300 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് സിദ്ദീഖ് നഗറിൽ ഇയാളുടെ ബൈക്ക് പൊലീസ് തടയുകയും പഴ്സിൽ സൂക്ഷിച്ച ലഹരി മരുന്ന് പിടികൂടുകയുമായിരുന്നു. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.