പ്രമീള
വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: വീട്ടമ്മ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: വായ്പ വാങ്ങിയ പണം തിരികെ ചോദിച്ചതിെൻറ വിരോധത്താല്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. പെരിന്തൽമണ്ണ എരവിമംഗലം വീട്ടിക്കല്‍ത്തൊടി പ്രമീളയെയാണ് (44) എസ്.ഐ സി.കെ. നൗഷാദ് അറസ്റ്റ് ചെയ്തത്. എരവിമംഗലം പോത്തുകാട്ടില്‍ മറിയം ബീവിയെയാണ് (62) ശനിയാഴ്ച രാവിലെ എട്ടോടെ കിണറ്റില്‍ തള്ളിയിട്ടത്. അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീട് നന്നാക്കുന്നതിനും മറ്റുമായി ഒന്നര ലക്ഷം രൂപയോളം മറിയം ബീവിയില്‍നിന്ന് പ്രമീള വായ്പ വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞു. സംഭവദിവസം രാവിലെ പണം നല്‍കാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിച്ചു. കിണറിനടുത്തെത്തിയപ്പോള്‍ മറിയം ബീവിയെ തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി.
കിണറിെൻറ മോട്ടോര്‍ കയറില്‍ തൂങ്ങി നിന്നതോടെ കയര്‍ മുറിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. അപ്പോഴേക്കും നാട്ടുകാരും അഗ്നിരക്ഷ സേനയുമെത്തി ഇവരെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രമീളയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.