മനീഷ്
കോട്ടയം: കറുകച്ചാലിൽ നിയമപരമായി മണ്ണെടുക്കുന്നതിന് ഗുണ്ടപ്പിരിവ് കൊടുക്കാത്തതിന് സൈറ്റ് സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടാംപ്രതിയെ മുംബൈയിൽനിന്ന് പിടികൂടി. വാകത്താനം ചൂരചിറയിൽ മനീഷ് ഗോപിയെയാണ് മുംബൈ പനവേലിൽനിന്ന് കറുകച്ചാൽ പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒന്നാംപ്രതി മഞ്ജുവിനെ സംഭവം നടന്നതിന്റെ പിറ്റേദിവസം പൊലീസ് പിടികൂടിയിരുന്നു.
ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. നിയമപരമായി മണ്ണെടുത്തുകൊണ്ടിരുന്ന കറുകച്ചാലിലെ സൈറ്റിലെ സൂപ്പർവൈസർ ആയിരുന്ന സുജിത്തിനെയാണ് പ്രതികൾ ഗുണ്ടപ്പിരിവ് കൊടുക്കാതിരുന്നതിന്റെ വിരോധത്തിൽ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കറുകച്ചാൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് രണ്ടാംപ്രതി ഒളിവിൽ പോവുകയായിരുന്നു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ.വിശ്വനാഥന്റെ നിർദേശാനുസരണം കറുകച്ചാൽ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ്, വാകത്താനം എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ ഷിബു, സി.പി.ഒമാരായ സുനോജ്, ഷെബിൻ പീറ്റർ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.