Posted On
date_range Updated On
date_range ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം
കളമശ്ശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ബൈക്കിലെത്തിയ സംഘം ശ്രമിച്ചു. കളമശ്ശേരി റോക്ക് വെൽ റോഡിൽ സ്വകാര്യ സ്കൂൾ ജീവനക്കാരി മോളി ജോൺസന്‍റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. വൈകീട്ട് നാലരയോടെ സ്കൂളിൽനിന്ന് യുവതി വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നാലെ എത്തിയ ഇരുവർ സംഘം സ്ത്രീയുടെ മുഖത്തടിച്ച് കഴുത്തിൽനിന്ന് മാല വലിച്ച് പൊട്ടിച്ചു.
മാല പൊട്ടി താഴെ വീണു. സ്ത്രീ ചെറുത്തതോടെ മാല നഷ്ടമായില്ല. ചെറുത്തുനിൽപിൽ പരിക്കേറ്റ യുവതി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ച് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.