ഗോ​പാ​ല​ൻ

മകനെ കുത്തിക്കൊല്ലാൻ ശ്രമം: പിതാവ് അറസ്റ്റിൽ

മു​ണ്ട​ക്ക​യം: മ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​രു​ത്തോ​ട് മൂ​ഴി​ക്ക​ൽ കു​ന്നേ​ൽ വീ​ട്ടി​ൽ ഗോ​പാ​ല​നെ​യാ​ണ് (55) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​രു​ത്തോ​ട് ഇ​രു​മ്പു​ക​യം ഭാ​ഗ​ത്ത് ഇ​യാ​ൾ മ​ക​നു​മാ​യി വാ​ക്​​ത​ർ​ക്ക​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ക​യും തു​ട​ർ​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി​യി​ലാ​ണ്​ സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ല്‍ പോ​യി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ളെ അ​ഴു​ത​യാ​റി​ന്റെ പ​രി​സ​ര​ത്തു​ള്ള വ​ന​ത്തി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ എ.​എ. ഷൈ​ൻ​കു​മാ​ർ, എ​സ്.​ഐ കെ.​ജി. മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ജോ​ഷി എം. ​തോ​മ​സ്, റ​ഫീ​ഖ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to stab son to death: Father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.