Posted On
date_range Updated On
date_range സബ്സിഡി ഡീസൽ വില്ക്കാന് ശ്രമം; ഏഴു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ സബ്സിഡി ഡീസൽ വില്ക്കാന് ശ്രമിച്ച ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണ് പിടിയിലായവർ. സബ്സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വഫ്ര ഫാം മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. രാജ്യത്ത് സബ്സിഡിയുള്ള പെട്രോളിയം ഉൽപന്നങ്ങള് വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.