ചേർത്തല: അർത്തുങ്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽ റോക്കി എന്ന ദീപു പി. ലാലിനെയാണ് (36) അറസ്റ്റ് ചെയ്തത്.ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ തൈക്കൽ ഉലത്തറ വീട്ടിൽ രജീഷിനെ ജൂൺ 20ന് രാത്രി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.
രഹസ്യ വിവരത്തെ തുടർന്ന് പുത്തനങ്ങാടിയിൽനിന്നാണ് ദീപുവിനെ പിടികൂടിയത്.ചേർത്തല, അർത്തുങ്കൽ, മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കേസിൽ ഉൾപ്പെട്ടാൽ അന്തർസംസ്ഥാനങ്ങളിലേക്ക് കടക്കുന്ന രീതിയും ഇയാൾക്കുണ്ട്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി.ജി. മധു, എസ്.ഐ ഡി. സജീവ്കുമാർ, ഗ്രേഡ് എസ്.ഐ മഹേഷ്.ആർ.എൽ, വേണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.