മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെള്ളൂർ: പെരുവയിൽ മധ്യവയസ്കയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ ചിറ്റൂർ ഭാഗത്ത് കാരിക്കാത്തറ വീട്ടിൽ ചായക്കുട്ടൻ എന്ന ഷാജുവിനെയാണ് (56) അറസ്റ്റ് ചെയ്തത്.ഇയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന വിധവയോടൊപ്പം ഒരു വർഷമായി താമസിച്ചു വരികയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് ഇയാളുടെ ൈകയിൽ ഉണ്ടായിരുന്ന പണം ഈ സ്ത്രീ എടുത്തു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ കമ്പി വടികൊണ്ട് സ്ത്രീയെ അടിക്കുകയും വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടില്‍നിന്ന് സാധനങ്ങൾ എടുത്തു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

ഇയാള്‍ വിവിധ ഉത്സവസ്ഥലങ്ങളിൽ ചായ, കാപ്പി, മെഴുകുതിരി, രൂപങ്ങള്‍ തുടങ്ങിയവയുടെ വിൽപന നടത്തിവരികയായിരുന്നു.എസ്.എച്ച്.ഒ ശരണ്യ എസ്. ദേവൻ, എസ്.ഐ എം.എൽ. വിജയപ്രസാദ്, കെ.വി. സന്തോഷ്‌ എന്നിവർ ചേർന്നാണ് ഇയാളെഅറസ്റ്റ് ചെയ്തത്.

Tags:    
News Summary - Attempt to kill middle-aged woman; Defendant Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.