ഷഫ്ലി
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
തിരൂർ: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വാക്കാട് ഹോട്ടലിൽ വെച്ച് സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പറവണ്ണ സ്വദേശി പഴയ പുത്തൻവീട്ടിൽ ഷഫ്ലിയെയാണ് (23) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വാക്കാട് ഭാഗത്തുള്ള ഹോട്ടലിൽ വച്ച് യുവാവിനെയും സുഹൃത്തിനെയും നാലംഗസംഘം ആക്രമിച്ചത്. കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാവാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.