Posted On
date_range Updated On
date_range യുവതിയെ അപമാനിക്കാൻ ശ്രമം: പ്രതി പിടിയിൽ
എരുമേലി: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് കൊച്ചുതോട്ടത്തിൽ വീട്ടിൽ രാജേഷ് മോനെയാണ് (36) അറസ്റ്റ് ചെയ്തത്. എരുമേലി പേട്ടക്കവല ഭാഗത്തുവെച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയും വിഡിയോ പകർത്തുന്നത് എതിർത്തതോടെ അസഭ്യം പറയുകയും ചെയ്തു.
എരുമേലി സ്റ്റേഷനിലെ സാമൂഹിക വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ട ആളാണ് രാജേഷ്. എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐമാരായ ശാന്തി കെ. ബാബു, അബ്ദുൽ അസീസ്, പോൾ മാത്യു,സി.പി.ഒ സിബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.