Posted On
date_range Updated On
date_range വീട്ടമ്മയെ അപമാനിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ
എരുമേലി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എരുമേലി നേർച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പിൽ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടിൽ വി.എസ്. ഷാൻ (38) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കഴിഞ്ഞദിവസം രാത്രി വീട്ടിൽ അതിക്രമിച്ചുകയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഷിഹാസിനെതിരെ എരുമേലി സ്റ്റേഷനിൽ വധശ്രമ കേസ് നിലവിലുണ്ട്. എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐ ശാന്തി കെ. ബാബു, അനിൽകുമാർ, എ.എസ്.ഐമാരായ രാജേഷ് കുമാർ, ബെന്നി, ഷീന മാത്യു, സി.പി.ഒമാരായ സിജി കുട്ടപ്പൻ, ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.