Posted On
date_range Updated On
date_range റെയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമം; ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു
തലശ്ശേരി: കൊടുവള്ളി പാലത്തിനടിയിലെ റെയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമം. കത്തികൊണ്ട് മുറിക്കാൻ ശ്രമിച്ച സംഭവത്തിൽ ആർ.പി.എഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ തെളിയാതെ കണ്ടപ്പോഴാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിനൊടുവിലാണ് സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമിച്ചതായി കണ്ടത്. ഉടൻതന്നെ ഇത് പരിഹരിച്ചു. ഈ സമയത്ത് ട്രെയിനുകളെയെല്ലാം വേഗം കുറച്ചാണ് കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.