എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

നാദാപുരം: ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ മുഷ്താഖ് ശൈഖ് ആണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ആറുമാസമായി നാദാപുരം മേഖലയിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് മുഷ്താഖ് അഹമ്മദ് എന്ന് നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - Attempt to abduct a seven-year-old boy; Non-state worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.