കളമശ്ശേരി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ ഒപ്പം നിൽക്കാത്തതിന്റെ പേരിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. വയനാട് പുൽപ്പള്ളി മണിമലയിൽ വീട്ടിൽ എം.ജെ. വിനീഷാണ് (32) ഏലൂർ പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച പുലർച്ച പാതാളം വള്ളോപ്പിള്ളിത്താഴം റോഡിലാണ് സംഭവം. ബാറിന് സമീപമുണ്ടായ തർക്കത്തിൽ തന്നോടൊപ്പം നിൽക്കണമെന്ന് പാതാളം സ്വദേശിയായ വള്ളോപ്പിള്ളി വീട്ടിൽ കാളിമുത്തുവിനോട് (25) വിനീഷ് ആവശ്യപ്പെട്ടു.
എന്നാൽ, കൂട്ടാക്കാത്തതിലുള്ള വിരോധത്തിൽ വീട്ടിൽനിന്നും അരിവാളും ചുറ്റികയുമായെത്തിയ വിനീഷ് കാളിമുത്തുവിനു നേരെ വീശി. ഇത് ഒപ്പമുണ്ടായിരുന്ന മുത്തുവിന്റെ അമ്മാവൻ വെങ്കിടേഷ് കൈകൊണ്ട് തടഞ്ഞു. തുടർന്ന് നടന്ന മൽപ്പിടിത്തത്തിൽ മൂന്നുപേർക്കും പരിക്കേറ്റു. ഇവരെ പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. വിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.