Posted On
date_range Updated On
date_range മാരകായുധവുമായി ഏറ്റുമുട്ടൽ: ഒളിവിൽപോയ പ്രതി പിടിയിൽ
ഹരിപ്പാട്: മാരകായുധങ്ങളുമായി ഏറ്റുമുട്ടി നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിലായി. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് നിഷഭവനത്തിൽ കിഷോർകുമാർ (കൊച്ചി രാജാവ് -36) ആണ് ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞവർഷം നവംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരപുരം കെ.കെ.വി.എം സ്കൂളിന് സമീപമാണ് മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയത്.കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് കിഷോർ. എസ്.എച്ച്.ഒ ശ്യാംകുമാർ, എസ്.ഐ. ഷൈജു, എസ്.സി.പി.ഒ അഞ്ജു, സി.പി.ഒ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.