സ​ന​ൽ, റി​ഖി​ൽ, വി​ഘ്നേ​ഷ്

റേഷൻകട വ്യാപാരിയെ ആക്രമിച്ച സംഭവം: ഭാര്യാസഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പറവൂർ: റേഷൻ കട വ്യാപാരിയെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ ഭാര്യാസഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഭാര്യാസഹോദരൻ കുഴുപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ സനൽ (39), സനലി‍െൻറ സുഹൃത്തുക്കളായ പള്ളിപ്പുറം ചൂളക്കപ്പറമ്പിൽ വിഘ്നേഷ് (28), മുനമ്പം കളപ്പറമ്പ് വീട്ടിൽ റിഖിൽ (27) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ആളംതുരുത്തിൽ റേഷൻ കട നടത്തി വരുന്ന സുധീഷിനെ പുതിയകാവ് ക്ഷേത്രത്തിന് സമീപം ജൂലൈ 27ന് രാത്രിയാണ് മൂവർ സംഘം ആക്രമിച്ചത്.സനലി‍െൻറ പിതാവി‍െൻറ സ്വത്ത് ഭാഗം വീതം നൽകിയത് സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയും സഹോദരങ്ങളുമായി തർക്കമുണ്ടായി. തുടർന്നുള്ള വൈരാഗ്യത്തിൽ സുധീഷിനെ ആക്രമിക്കുന്നതിന് സനൽ വിഘ്നേഷിനെ റിഖിലിനും കൊട്ടേഷൻ ഏർപ്പാട് ചെയ്യുകയായിരുന്നു.

ആക്രമണത്തിൽ സുധീഷി‍െൻറ കൈകൾ ഒടിയുകയും കാൽ മുട്ടിന് പരിക്കേൽക്കുകയും ചെയ്തു. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളി‍െൻറ ഷോക് അബ്സോർബറും സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു.

മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നിർദേശപ്രകാരം വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജി‍െൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ ദേവ്, എ.എസ്.ഐ റസാഖ്, സി.പി.ഒമാരായ മിറാഷ്, ലിജോ, ദിൽ രാജ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - attack on ration shop trader: Three persons including brother-in-law arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.