വഴിയിൽ തടഞ്ഞ് മർദനം; പ്രതികൾ പിടിയിൽ

ഹരിപ്പാട്: പണം ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദിച്ചശേഷം ഒളിവിൽ പോയ പ്രതികൾ പിടിയിൽ. കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു ( കുളിരു വിഷ്ണു - 29), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവരാണ് ഹരിപ്പാട് പൊലീസി‍െൻറ പിടിയിലായത്.

കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണുവിനാണ് (26) മർദനമേറ്റത്. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.ഹരിപ്പാട് എസ്. എച്ച്. ഒ. ശ്യാം കുമാർ, എസ്. ഐ. ഗിരീഷ്, സി.പി.ഒ. നൗഷാദ്, അനീഷ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - attack: accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.