Posted On
date_range Updated On
date_range പീഡന പരാതി: യുവാവ് അറസ്റ്റിൽ
വൈപ്പിൻ: യുവതിയെ തന്ത്രപരമായി ഇടപ്പള്ളിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുഴുപ്പിള്ളി മുനമ്പം ഐ.ആർ വളവ് ഭാഗത്ത് കളത്തിൽ വീട്ടിൽ ജാനേന്ദിനെയാണ് (ജാനു- 28) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.2021 മേയിലാണ് സംഭവം.
യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളമായി ഒളിവിലായിരുന്നു ഇയാൾ. ഹോസ്റ്റൽ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി ഇടപ്പള്ളിയിൽ സുഹൃത്തിന്‍റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.