ശരത്
Posted On
date_range Updated On
date_range വീട്ടമ്മയെ തലക്കടിച്ചുകൊന്ന കേസിൽ അവസാന പ്രതിയും പിടിയിൽ
അടൂർ: വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടമ്മയെ തലക്കടിച്ചുകൊന്ന കേസിൽ അവസാന പ്രതിയും അറസ്റ്റിൽ.
ഏനാദിമംഗലം വില്ലേജിൽ മാരൂർ വാഴവിള പുത്തൻവീട്ടിൽ എസ്. ശരത്തിനെയാണ് (24) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്.
കേസിൽ 13 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒഴുകുപാറ വടക്കേ ചരുവിൽ സുജാതയാണ് (59) തലക്കടിയേറ്റ് മരിച്ചത്. ഫെബ്രുവരി 19 നാണ് സംഭവം. വീട്ടിലെ സാധനങ്ങൾ അക്രമി സംഘം കിണറ്റിൽ തള്ളുകയും കൂട്ടിൽ കിടന്ന നായെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.