പത്തനംതിട്ട: വീടിനുസമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽപ്പെട്ട ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. അങ്ങാടിക്കൽ ചന്ദനപ്പള്ളി ചിറക്കോണിൽ വീട്ടിൽ വിമലാണ് (23) പിടിയിലായത്.
രണ്ടാം പ്രതി അഭിജിത് നേരത്തെ അറസ്റ്റിലായിരുന്നു. വള്ളിക്കോട് യു.പി. സ്കൂളിന് സമീപം കൃഷ്ണകൃപ വീട്ടിൽ ബിജുവിന്റെ (54) വീടിന് മുൻവശം ശനിയാഴ്ച രാത്രി 9.30ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിന് സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികൾ വീട്ടിൽ കയറി ആക്രമണം നടത്തിയത്.
ഭാര്യ, മകൻ എന്നിവരെയും കയ്യേറ്റം ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ചന്ദനപ്പള്ളിയിൽ നിന്നാണ് വിമലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊടുമൺ പൊലീസ് സ്റ്റേഷനിലും പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് യൂനിറ്റിലും രജിസ്റ്റർ ചെയ്ത, വിൽപ്പനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് എടുത്ത കേസുകളിൽ പ്രതിയാണ് വിമൽ. കൂടാതെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.