നി​വി​ൻ ജോ​സ​ഫ്, എ​ബി​ൻ മാ​ത്യു

പെയിന്‍റിങ് തൊഴിലാളിക്ക് നേരെ വധശ്രമം; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: പെയിന്‍റിങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂവപ്പള്ളി സ്വദേശികളായ കണ്ടത്തിങ്കൽ വീട്ടിൽ നിവിൻ ജോസഫ് (27), തണ്ണിപ്പാറ തട്ടാറുകുന്നേൽ വീട്ടിൽ എബിൻ മാത്യു എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി നരകംപടി ഭാഗത്തെ റബർ തോട്ടത്തിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ നിവിനും എബിനും ചേർന്ന് സുഹൃത്തായ ജോജി ജോണിനെ കുപ്പിപൊട്ടിച്ചു കുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യന്‍, എസ്.ഐമാരായ ഷംസുദ്ദീൻ, അരുൺ, സി.പി.ഒമാരായ സതീഷ് ചന്ദ്രൻ, വിശാൽ വി. നായർ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Assassination attempt on painting worker; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.