കൊല്ലങ്കോട്: ഗോവിന്ദാപുരം അതിർത്തി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പിടികൂടിയത്.
കഴിഞ്ഞദിവസം ഉച്ചക്ക് എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അസം സ്വദേശികളായ ചമത് അലി (26), ഇൻസമാമുൾ ഹഖ് (18) എന്നിവരെ പിടികൂടിയത്. ക്രിസ്മസ് നവവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കുടുങ്ങിയത്.
പരിശോധനസംഘത്തിൽ പ്രിവന്റീവ് ഓഫിസർ വി. സുദർശനൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രാജേഷ്, എസ്. അജോയ് എന്നിവരും ഉണ്ടായിരുന്നു. പിടികൂടിയവരെ കൊല്ലങ്കോട് എക്സൈസ് റേഞ്ചർക്ക് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.