ഉ​ബൈ​ദ്

റ​ഹ്മാ​ൻ 

ബ്രൗൺഷുഗർ കൈവശംവെച്ചു; അസം സ്വദേശിക്ക് മൂന്നുവർഷം കഠിന തടവ്

പറവൂർ: വിൽപനക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗർ കൈവശം വെച്ച കേസിൽ അസം സ്വദേശിയെ മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും വിധിച്ചു. അസം നഗോൺ ജില്ലയിലെ അഥകൊണ്ട വില്ലേജിലെ ഉബൈദ് റഹ്മാനെയാണ് (25) ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതി-1 ജഡ്ജ് എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്.

2023 നവംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിൽപനക്കായി കൊണ്ടുവന്ന 47.950 ഗ്രാം ബ്രൗൺ ഷുഗറുമായി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടയിൽ ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടിയത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. അഭിദാസനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.

Tags:    
News Summary - Assam native sentenced to three years in rigorous imprisonment for possession of brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.