ജി​തി​ൻ,  ഫ​യാ​സ്

മോഷണക്കേസിൽ അറസ്റ്റിൽ മോഷണക്കേസിൽ അറസ്റ്റിൽ

പറവൂർ: ബൈക്കും ഓട്ടോയുടെ ബാറ്ററിയും മോഷ്ടിച്ച കേസിൽ കൈതാരം മഹിളപ്പടി കൊരണിപറമ്പിൽ ജിതിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മഠത്തിപ്പറമ്പിൽ ഫയാസിനെ (19) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

വ്യാഴാഴ്ച ഉച്ചക്ക് പെരുമ്പടന്നയിൽനിന്ന് ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകളിൽ ഒരെണ്ണം സമൂഹം ഹൈസ്കൂളിന് സമീപം കാറിൽ ഇടിച്ചിരുന്നു. പിന്നാലെ എത്തിയവരാണ് ഫയാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജിതിനെ പിടികൂടിയത്.

Tags:    
News Summary - Arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.