എസ്. രതീഷ്

14 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവല്ല : 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയിൽ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ബലമായി ഉപദ്രവിച്ചു.

ഇയാളുടെ കൈത്തണ്ടയിൽ കടിച്ച് പിടിവിടുവിച്ച ശേഷം പെൺകുട്ടി അയൽ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് തടഞ്ഞുവെച്ച രതീഷിനെ തിരുവല്ല പൊലീസിനെ കൈമാറുകയായിരുന്നു. പോക്സോ പ്രകാരം ​കേസെടുത്തിരിക്കുകയാണ്. 

Tags:    
News Summary - Army officer arrested for trying to molest 14-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.